ഭൂവനേശ്വര്‍ :ഒഡീഷയിലെ പുരിയില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്നും അതിന് ശ്രീ ജഗനാഥ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പേരിടണമെന്നും ആവശ്യപ്പെട്ട് ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പ്രധാന മന്ത്രിക്ക് കത്തയച്ചു. ജഗനാഥ ക്ഷേത്രത്തിലേക്ക് വരാനാഗ്രഹിക്കുന്ന ലോകത്തുളള ഭക്തരെ പുരിയിേേലക്ക് എത്തിക്കുവാന്‍ വിമാനത്താവളം സഹായിക്കുമെന്നും വിമാനത്താവളത്തിനായിട്ടുളള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് വിമാനത്താവളം നിര്‍മ്മിക്കുന്നതിന് ആവശ്യമുളള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ തീരദേശ നഗരമാണ് പുരി. ഇവിടെ സ്ഥിതിചെയ്യുന്ന ജഗനാഥ ക്ഷേത്രം ഏറെ പ്രശസ്തമാണ് . എല്ലാ വര്‍ഷവും നിരവധി വിശ്വാസികള്‍ ഇവിടെ എത്തുന്നു. ഇവിടെ നടത്തുന്ന രഥയയാത്ര ലോക പ്രശസ്തമാണ് . ലക്ഷക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരുമാണ് ഇവിടെ എത്തുന്നത്.
പുരിയില്‍ നിന്നും 35 കിലോമീറ്റര്‍ മാ ത്രം ദൂരെയാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ക്ഷേത്രമാണിത്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാമചണ്ടി ചന്ദ്രഭാഗ ബീച്ചുകളും പുരിക്കു സമീപമാണെന്നും പടനായിക് പറഞ്ഞു. ആത്മീയ ടൂറിസത്തിന്റെ യും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി മാറാന്‍ പുരിക്കു കഴിയുമെന്ന് വിശ്വസിക്കുന്നതായി പട്നായിക്ക് പ്രധാന മന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.

