കാക്കകളില്‍ നിന്ന് പക്ഷിപനി പടരുന്നു: രാജസ്ഥാനില്‍ ജാഗ്രതാ നിര്‍ദേശം

ജയ്പൂര്‍: രാജസ്ഥാനില്‍ കാക്കകളില്‍ നിന്ന് പക്ഷിപനി പടരുന്നതായി റിപ്പോര്‍ട്ട്. കാക്കകളില്‍ പക്ഷി പനി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗവ്യാപനം തടയാന്‍ ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്ക് വിധേയരാക്കും. പക്ഷിപനി സ്ഥിരീകരിച്ച ഇന്‍ഡോറിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കാക്കകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡാലി കോളജ് കാമ്പസില്‍ അന്‍പതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനക്കയച്ചത്. സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എച്ച് 5 എന്‍ 8 വൈറസും ബാക്കിയുള്ളവയില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സയും കണ്ടെത്തുകയായിരുന്നു. നഗോറില്‍ 50 മയിലുകളടക്കം നൂറിലേറെ പക്ഷികളെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →