യു കെ യിൽ ഉദ്ഭവിച്ച പുതിയ കൊറോണ ‘വൈറസ് സ്ട്രയിൻ’ വിജയകരമായി വേർതിരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: യു കെ യിൽ ഉദ്ഭവിച്ച പുതിയ കൊറോണ ‘വൈറസ് സ്ട്രയിൻ’ വിജയകരമായി വേർതിരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഐസിഎംആർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറസിന്റെ യുകെ വേരിയന്റിന്റെ വിജയകരമായ വേർതിരിക്കലും സംസ്കരണവും ഒരു രാജ്യത്തു നിന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ട്വിറ്ററിലൂടെ ഐസിഎംആർ അവകാശപ്പെട്ടു.

നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ വളരുന്ന പ്രക്രിയയാണ് കൾചറിംഗ്(സംസ്കരണം ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →