രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,03,23,965 ആയെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,03,23,965 ആയെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച(03/01/20) രാവിലെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 18,177 പുതിയ കോവിഡ് -19 അണുബാധകളും 217 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ മരണസംഖ്യ 1,49,435 ആണ്. രാജ്യത്ത് ഇപ്പോൾ 2,47,220 സജീവ കൊറോണ വൈറസ് കേസുകളാണുള്ളത്.

രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം ഇപ്പോൾ 99,27,310 ആണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,923 പേരാണ് കോവിഡ് നെഗറ്റീവായി മാറിയത്.

Share
അഭിപ്രായം എഴുതാം