തിരുവനന്തപുരം: കോവിഡ് വാക്‌സിനുളള ആദ്യഘട്ട പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത് 3.13 ലക്ഷം പേര്‍. വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ പട്ടികയിലുളളവര്‍ക്ക് ആദ്യം നല്‍കും. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഇതിനായി പട്ടിക തയ്യാറാക്കിയട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരാണ് ഒന്നാം നിരയിലുളളത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുളള ആരോഗ്യ പ്രവര്‍കത്തകരേയും 27,000 ത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരേയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. .മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താല്‍ക്കാലികവുമായ നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരും വിവര ശേഖരണത്തില്‍ ഉള്‍പ്പെടും. മെഡിക്കല്‍,ഡെന്റല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍,തുടങ്ങി എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളും ഐസിഡിഎസ് അംഗണവാടി ജീവനക്കാരേയും ഐസിഡിഎസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുശേഷം വയോജനങ്ങള്‍ക്കാണ് മുന്‍ഗണന . അവര്‍ക്ക് കൊടുക്കാന്‍ 50 ലക്ഷത്തോളം വാക്‌സിന്‍ വേണ്ടിവരും. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. കൂടാതെ കേന്ദ്ര സംസ്ഥാന പോലീസ് സേന, ഹോംഗാര്‍ഡ്, സായുധ സേന, മുനിസിപ്പല്‍ തൊഴിലാളികള്‍, ശുചീകരണ െേതാഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് പട്ടികയിലുളള മറ്റു വിഭാഗങ്ങള്‍. കുഞ്ഞുങ്ങള്‍ക്കും മറ്റുരോഗങ്ങളുളളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചിട്ടില്ല.
കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മറ്റുവാക്‌സിനുകളെപ്പോലെ കുത്തിവയ്‌പ്പെടുത്ത സ്ഥലം രണ്ടുദിവസത്തേക്ക് തടിച്ചിരി്ക്കുക, ചെറിയ പനി എന്നിവയുണ്ടാകാനുളള സാധ്യതയുണ്ട്. എന്നാല്‍ മറ്റുപാര്‍ശ്വ ഫലങ്ങള്‍ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയാലേ കണ്ടെത്താനാവൂ.

