റിപ്പബ്ലിക് ദിന പരേഡിനു ബദലായി ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിനു ബദലായി ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്റ്റര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് പരേഡില്‍ പങ്കെടുക്കുക. ജനുവരി 4ന് നടക്കാനിരിക്കുന്ന അടുത്ത യോഗത്തില്‍ സര്‍ക്കാര്‍ അനുകൂലമായി തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം കര്‍ഷക യൂനിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ജനുവരി നാലിന് ശേഷം ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടയ്ക്കാനുള്ള തിയ്യതികള്‍ പ്രഖ്യാപിക്കുമെന്നു അവര്‍ അറിയിച്ചു.

ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ വസതികളിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും. റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി ജനുവരി 26ന് ഡല്‍ഹിയില്‍ ‘ട്രാക്റ്റര്‍ കിസാന്‍ പരേഡ്’ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →