മുംബൈ ആക്രമണത്തിന്റെ ആസൂത്രകന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായി. സായുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ലഖ്വിയെ യുഎന്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2008ല്‍ നടന്ന മുംബൈ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട് പാകിസ്താനിലെ പഞ്ചാബില്‍ ലഖ്വിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം