സൗദി അറേബ്യയ്ക്ക് 3,000 ബോംബുകൾ വിൽക്കാൻ പെന്റഗൺ അനുമതി നൽകി, നടക്കുന്നത് 290 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധവ്യാപാരം

വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യയ്ക്ക് 3,000 ബോംബുകൾ വിൽക്കാൻ അനുമതി നൽകി പെൻറഗൺ. 290 ദശലക്ഷം യുഎസ് ഡോളറിന്റെ ആയുധവ്യാപാരമാണ് അമേരിക്കയും സൗദിയും തമ്മിൽ ഇതുവഴി നടക്കുക.

ഇടപാടിൽ 3,000 ചെറിയ വ്യാസമുള്ള ബോംബുകളാണ് അമേരിക്ക സൗദിയ്ക്ക് നൽകുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കണ്ടെയ്നറുകൾ, സപ്പോർട്ട് ഉപകരണങ്ങൾ, സ്പെയർ റിപ്പയർ ഭാഗങ്ങൾ എന്നിവയ്ക്ക് സൗദി അറേബ്യ അഭ്യർത്ഥിച്ചതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും നിർദ്ദിഷ്ട വിൽപ്പന സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →