തൃശൂര്‍: പുതുരുത്തിയിലെ പൊന്തക്കാട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് വടക്കാഞ്ചേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.
കൂടാതെ പുതുരുത്തി സ്വദേശി സുധീഷ് സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച പതിനഞ്ചു ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി. ഇയാളുടെ മൊഴി പ്രകാരം നാനൂറു ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. ആഘോഷങ്ങള്‍ക്കായി ഓര്‍ഡര്‍പ്രകാരം ചാരായം നിര്‍മിച്ചു നല്‍കാറുണ്ടെന്ന് പ്രതി മൊഴിനല്‍കി. ചാരായം നിര്‍മിച്ച ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് കഞ്ചാവ് ചെടി കിട്ടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .
കഞ്ചാവ് ചെടി നട്ടയാളെ തിരിച്ചറിയാന്‍ അന്വേഷണം തുടരുകയാണ്.

