അങ്കമാലിക്ക് ശേഷം ഭീമന്റെ വഴിയിലൂടെ തിരക്കഥാകൃത്തിന്റെ വേഷത്തിൽ ചെമ്പൻ വിനോദ്

കൊച്ചി: തമാശയ്ക്ക് ശേഷം സംവിധായകൻ അഷ്‌റഫ് ഹംസ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് വേണ്ടി ചെമ്പൻ വീണ്ടും തിരക്കഥാകൃത്തിന്റെ തൂലിക കയ്യിലെടുക്കുന്നു. അങ്കമാലി ഡയറീസ് ആണ് ചെമ്പന്റെ ആദ്യ ചിത്രം.

തമാശ’യ്ക്ക് ശേഷമുള്ള അഷ്‌റഫിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഭീമന്റെ വഴി’. സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയായ ചെമ്പൻ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ആഷിഖ് അബു, റിമ കല്ലിംഗൽ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിർമാതാക്കൾ.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയൻ സംഗീതം നൽകിയിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →