മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ടിന്റെ ഭാര്യ വര്‍ഷ റൗട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. പിഎംസി ബാങ്ക് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബര്‍ 29 ന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സി വര്‍ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷ റൗട്ടിന്റെ അക്കൗണ്ടില്‍ നടന്ന ചില പണമിടപാടുകളെ കുറിച്ച് ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.വര്‍ഷ റൗട്ടിന് പുറമെ ചോദ്യം ചെയ്യുന്നതിനായി എന്‍സിപി നേതാവ് ഏകനാഥ് ഖദ്സെയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് ഇഡിയുടെ മുംബൈ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 40 വര്‍ഷം ബിജെപിയിലായിരുന്ന ഖദ്‌സെ അടുത്തിടെ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു.