ഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഇതിനുള്ള അഭിപ്രായ രൂപീകരണത്തിനായി രാജ്യത്തെ മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തി വെബിനാറുകൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
രാജ്യം മുഴുവന്‍ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ, നിയമസഭ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ‘ എന്ന ആശയം ഇന്ത്യയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തുടനീളം വിവിധ സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. രാജ്യം മുഴുവന്‍ ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കിയാല്‍ രാജ്യത്തെ പൂര്‍ണ്ണമായും വികസനത്തിലേക്ക് നയിക്കാനാവും എന്ന് അദ്ദേഹം പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനത്തിലും വിശദമാക്കിയിരുന്നു.

