ആകാശത്ത് വിസ്മയം തീര്‍ത്ത ഭീമന്‍ തീ ഗോളം

ബീജിങ്: ആകാശത്ത് വിസ്മയം തീര്‍ത്ത് ഭീമന്‍ ഉല്‍ക്ക വായുവില്‍ കത്തി നശിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ചൈനയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ യുഷുവിലാണ് ഉല്‍ക്ക തകര്‍ന്ന് വീണത്. പ്രദേശവാസികളാണ് കാഴ്ച വീഡിയോയില്‍ പകര്‍ത്തിയത്. തികച്ചും പ്രകാശ പൂര്‍ണവും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൊട്ടിത്തെറിക്കുന്നതുമായ ബോളിഡ് ഉല്‍ക്കയാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. തീഗോളം എന്നറിയപ്പെടുന്ന ഇവയ്ക്ക് ചന്ദ്രനേക്കാള്‍ പ്രകാശമുണ്ട്. ബുധനാഴ്ച രാവിലെ 7.25 ഓടെയാണ് ചൈനയില്‍ ഈ ഉല്‍ക്ക പതിച്ചത്. നിലവില്‍ ആര്‍ക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗരയൂഥത്തിലുള്ള ചെറിയ വസ്തുക്കളെയാണ് ഉല്‍ക്കകള്‍ എന്നു വിളിക്കുന്നത്. ഇവയ്ക്കു മീറ്ററുകള്‍ മുതല്‍ കിലോ മീറ്ററുകള്‍ വരെ ചുറ്റളവുണ്ടാകും. ബഹിരാകാശത്തിലൂടെ വസ്തുക്കള്‍ സഞ്ചരിക്കുന്നതിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങുക പതിവാണ്. ഇവ ഭൂമിയില്‍ പതിക്കുമ്പോള്‍ തീഗോളമായി കാണപ്പെടും. ചില സാഹചര്യങ്ങളില്‍ വാല്‍നക്ഷത്രങ്ങളുടെ ഭാഗവും ഇതുപോലെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ഭൂമിയില്‍ പതിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →