ഷാര്‍ജ: പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്സിന് മുസ്ലീങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് യുഎഇയിലെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത്വ കൗണ്‍സില്‍. ഇസ്ലാം മതവിശ്വാസ പ്രകാരം പന്നിയിറച്ചി ഉല്പന്നങ്ങള് ഹറാമായി കരുതുന്നതാണ്. ഇസ്ലാമിക നിയമപ്രകാരം പന്നിയിറച്ചി നിഷിദ്ധമായതിനാല്‍ പ്രതിരോധ കുത്തിവെപ്പിനെ അനുകൂലിച്ച് ഫത് വ കോണ്‍സുലിന്റെ ഉത്തരവ് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഫത്വ കൗണ്‍സില്‍ നിര്‍ദേശമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.മനുഷ്യശരീരത്തെ സംരക്ഷിക്കേണ്ട ആവശ്യകത മുന്‍നിര്‍ത്തിയാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്നും കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ ബയ്യ വ്യക്തമാക്കി.
പന്നിമാംസത്തിന്റെ കൊഴുപ്പുണ്ടെങ്കിലും കൊവിഡ് വാക്സിന് സ്വീകരിക്കാം: അനുമതി നല്കി യുഎഇ ഫത്വ കൗണ്‍സില്‍
