തൊടുപുഴ: കോഴിക്കാനം എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ ഗ്രാറ്റുവിറ്റി എത്രയും വേഗം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായി. ഗ്രറ്റുവിറ്റി കണ്‍ട്രോള്‍ അതോരിറ്റി അനുകൂല ഉത്തരവ് പാസാക്കിയി ട്ടും തുക നല്‍കാതിരുന്നതിനാല്‍ മനുഷ്യവാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കണ്‍ട്രോളിംഗ് അതോരിറ്റിയായ കോട്ടയം ഡെപ്യെൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആന്‍ണി ഡൊമ്മിനിക്ക് പരാതിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോഴിക്കാനം സ്വദേശിനി സരസ്വതി സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. സരസ്വതിയുടെ ഭര്‍ത്താവിന്റെ ഗ്രറ്റുവിറ്റിയാണ് ലഭിക്കാത്തത്,
2019 ജൂണ്‍ 28നാണ് പരാതിക്കാര്‍ക്ക് അനുകൂലമായി ഉത്തരവ് കിട്ടിയത്. തുക നല്‍കാത്തതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 17ന് ഏലപ്പാറ ബഥേല്‍ പ്ലാന്റേഴ്‌സിന് നോട്ടീസ് നല്‍കിയതായി കോട്ടയം ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍കമ്മീഷനെ അറിയ്ച്ചു. നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഖാന്തിരം റവന്യൂ റിക്കവരി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിക്കവറി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഗ്രാറ്റുവിറ്റി ലഭ്യമാക്കണമെന്ന കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്കും ഡെപ്യുട്ടി ലേബര്‍കമ്മീഷണര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്.

