ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ ,, രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത് , താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മാധുരി ദീക്ഷിത് തന്നെ ഷെയര്‍ ചെയ്ത ചിത്രമാണ് ചർച്ചയാവുന്നത് , പ്രായത്തെ വെല്ലുന്നതാണ് മാധുരിയുടെ സൗന്ദര്യം എന്നാണ് കമന്റുകള്‍.
ഫോട്ടോയിൽ കുട്ടിയുടുപ്പ് ധരിച്ച മാധുരി ദീക്ഷിത്തിന്റെ മുഖത്ത് സൂര്യപ്രകാശം, മുടിയിഴകളില്‍ കാറ്റ്, ജീവിതം ആസ്വദിക്കുന്നുവെന്നാണ് മാധുരി ദീക്ഷിത് ഫോട്ടോയ്ക്ക് എഴുതിയിരിക്കുന്നത്.
ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നിരിക്കുന്നത്. ഇപ്പോഴും ഇരുപതുകാരിയെപ്പോലെയാണ് മാധുരി ദീക്ഷിത് എന്നാണ് കമന്റുകള്‍. മാധുരി ദീക്ഷിത് തന്റെ ഭര്‍ത്താവ് ശ്രീറാം നേനയ്ക്കുമൊപ്പമുള്ള ഫോട്ടോകളും ഷെയര്‍ ചെയ്യാറുണ്ട്. സന്തോഷമുള്ള കുടുംബം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഇതുപോലുള്ള സമയങ്ങളിൽ, എന്റെ മനസ്സ് കഴിഞ്ഞ വർഷത്തെ സാഹസികമായ യാത്രകളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മാധുരി ദീക്ഷിത് അടുത്തിടെ ഒരു പഴയ ഫോട്ടോയും പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നൃത്തത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തും മാധുരി ദീക്ഷിത് സജീവമായിരുന്നു.

