‘അഭയയെ കൊന്നത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു, ക്രൂരമായി പീഡിപ്പിച്ചു’; കേസില്‍ ചൊവ്വാഴ്ച(22/12/2020) വിധി പറയാനിരിക്കെ വെളിപ്പെടുത്തലുമായി സാക്ഷി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു. തനിക്ക് ക്രൂര മര്‍ദ്ദനമേറ്റുവാങ്ങേണ്ടി വന്നെന്നും രാജു പറഞ്ഞു. സ്വകാര്യ ചാനലിനോടായിരുന്നു അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ. അഭയ കേസില്‍ ചൊവ്വാഴ്ച(22/12/2020) ന് വിധി വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തല്‍.

‘എസ്. പി മൈക്കിളിന്റെ നേതൃത്വത്തില്‍ തന്നെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റു പറഞ്ഞാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ശരിയാക്കാമെന്നും പറഞ്ഞു,’ രാജു പറഞ്ഞു.

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനെയും സെഫിയെയും കണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊലപ്പെട്ടത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →