ബീജിങ്: ഇന്ത്യാ അതിര്‍ത്തിയിലെ കാര്യങ്ങള്‍ നോക്കുന്നതിന് പുതിയ സൈനീക മേധാവിയെ നിയമിച്ച് ചൈന. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ കമാന്‍ഡറായി ജനറല്‍ ഷാങ് സുഡോങിനെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നിയമിച്ചത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്ഷത്തിനിടയിലാണ് ഈ മാറ്റം. ജനറല്‍ ഷാങ് മുമ്പ് ഷെന്യാങ് മിലിട്ടറി റീജിയനിലും (ഇപ്പോള്‍ നോര്‍ത്തേണ്‍ തിയറ്റര്‍ കമാന്‍ഡിന് കീഴിലും) സെന്‍ട്രല്‍ തിയറ്റര്‍ കമാന്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഡബ്ല്യുടിസിയുടെ കമാന്‍ഡര്‍ എന്ന നിലയില്‍, ടിബറ്റ്, സിന്‍ജിയാങ് മേഖലകള്‍ക്ക് പുറമെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഗ്രൗണ്ട് ഫോഴ്സ് (ആര്‍മി), എയര്‍ഫോഴ്സ്, റോക്കറ്റ് ഫോഴ്സ് എന്നിവയുടെ മേല്‍നോട്ടം ഷാങ് നടത്തും.
ഇന്ത്യ അതിര്‍ത്തിയിലേക്ക് ചൈനയ്ക്ക് പുതിയ സൈനിക കമാന്‍ഡര്‍
