കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ചു

കോട്ടയം:ആറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം നാഗമ്പടം പാലത്തില്‍ നിന്നാണ് യുവതി ആറ്റില്‍ ചാടിയത്. ഞായറാഴ്ച (20.12.2020)വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശിയായ യുവതി കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആറ്റില്‍ ചാടിയത്. പാലത്തില്‍ ബാഗും ചെരിപ്പും വച്ചശേഷം യുവതി അപ്രതീക്ഷിതമായി ആറ്റിലേക്ക് ചാടുകയായിരുന്നു.

ഈ സമയം ആറ്റില്‍ ചൂണ്ടയിടുകയായിരുന്ന നാട്ടുകാരാണ് യുവതിയെ രക്ഷിച്ച് കരക്കെത്തിച്ചത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് യുവതിയെ ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ചു. യുവതി അപകടനില തരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →