സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

സൗദി: സൗദി അറേബ്യയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു.19-12-2020 ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയത്. തുടർന്ന് ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെട്ടു. മലയാളിയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജവാസാത്തുമായി ബന്ധപ്പെട്ട് നാസ് വക്കം പാസ്‍പോര്‍ട്ട് നമ്പര്‍ ശേഖരിച്ചു. ഈ നമ്പര്‍ ഉപയോഗിച്ച്‌ എംബസിയില്‍ നിന്ന് നാട്ടിലെ വിലാസം കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →