ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രസിഡന്‍റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി

ന്യൂഡല്‍ഹി ജൂലൈ 22: ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രസിഡന്‍റ് റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ് നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി.

രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2ന്‍റെ വിക്ഷേപണം ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാന നിമിഷമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനമറിയിച്ച് പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ ശൂന്യാകാശവാഹനമാകും ചന്ദ്രയാന്‍ 2 എന്നും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് അത് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ദിവസമാണിന്നെന്നും യുവതലമുറക്ക് ശാസ്ത്രത്തോടുള്ള താത്പര്യം കൂടാന്‍ ഇത് സഹായിക്കുമെന്നും മോദി പറഞ്ഞു.

ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു. കുറച്ച് ആഴ്ചകള്‍ക്കകം ചന്ദ്രനിലെത്തുന്നതോടെ ഇങ്ങനെ ചെയ്യുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ- നായിഡു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →