ബെംഗളൂരു ജൂലൈ 22: കര്‍ണാടകയിലെ ജെഡിഎസ് -കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ വിധി ഇന്ന് തീരുമാനിക്കും. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും പ്രതിപക്ഷ നേതാവ് ബിഎസ് യെദൂരപ്പയെയും സ്പീക്കര്‍ കെആര്‍ രമേഷ് അറിയിച്ചു.
വെള്ളിയാഴ്ച ഉറപ്പ് തന്നപോലെ തിങ്കളാഴ്ച തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് ഇരുനേതാക്കളോടുമായി സ്പീക്കര്‍ പറഞ്ഞു.
രാജി വെച്ച് 15 വിമത എംഎല്‍എമാര്‍- 12 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 3 പേര്‍ ജെഡിഎസില്‍ നിന്നുമാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.