യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച യുവാക്കൾ ഷോപ്പിംഗ് മാളിൽ കയറിയത് ഫോൺ നമ്പർ നൽകാതെ. മാസ്ക്ക് ധരിച്ചതിനാൽ കണ്ടെത്താൻ വൈകുന്നുവെന്ന് പോലിസ്

കൊ​ച്ചി: ഷോപ്പിംഗ് മാളിൽ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച ചെറുപ്പക്കാരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. മന:പ്പൂർവം നടിയെ പിന്തുടർന്നതാണോ എന്നും സംശയിക്കുന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​രും ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ല്‍ ക​യ​റി​യ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പര്‍ സെ​ക്യൂ​രി​റ്റി​ക്ക് ന​ല്‍​കാ​തെയാണ്. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​രു​വ​രും മാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത് എന്ന് പോലിസ് പറയുന്നു. യുവാക്കൾ മാസ്ക്ക് ഉപയോഗിച്ചതിനാലാണ് കണ്ടെത്താൻ വൈകുന്നത്. ആ​ലു​വ മു​ട്ട​ത്തേ​ക്ക് ഇ​രു​വ​രും മെ​ട്രോ​യി​ലാ​ണ് മ​ട​ങ്ങി​പ്പോ​യ​ത് എന്ന് വ്യക്തമായിട്ടുണ്ട്. മു​ട്ടം സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

19-12-2020 ശനിയാഴ്ച കേ​സി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ന​ടി​യി​ല്‍ നി​ന്നും തെ​ളി​വെ​ടു​ക്കു​മെ​ന്നാ​ണ് കരുതുന്നത്. വെ​ള്ളി​യാ​ഴ്ച ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു. കഴിഞ്ഞ ദിവസമാണ് പ്രമുഖ ഷോപ്പിംഗ് മാളിൽ രണ്ടു യുവാക്കൾ യുവനടിയെ പിന്തുടർന്ന് ശരീരത്തിൽ സ്പർശിച്ച് അപമാനിക്കാൻ ശ്രമിച്ചത്. തുടർന്ന് നടി ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം വെളിപ്പെടുത്തിയതോടെ കളമശേരി പോലീസും വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുക്കുകയായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →