കൊച്ചി: ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഗിന്നസ് പക്രുവിന് മികച്ച നടനുള്ള പുരസ്കാരം. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന് വിഭാഗത്തിലടക്കം മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു.
മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ട മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ രാമദാസ്.
രതീഷ് വേഗയ്ക്ക് ഇതേ സിനിമയിലെ പശ്ചാത്തല സംഗീതത്തിന് ഗോള്‍ഡന്‍ കൈറ്റ് പുരസ്കാരവും ലഭിച്ചു. എഴുത്തുകാരന് സുദീപ് ടി. ജോര്‍ജിന്റെ തായിരുന്നു ഇളയരാജയുടെ തിരക്കഥ.
വനജൻ എന്ന കഥാപാത്രമാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്.
തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജന്റെ ജീവിതമുഹൂർത്തങ്ങളാണ് സിനിമ ആവിഷ്ക്കരിച്ചത്.

