കൊച്ചി ഫെബ്രുവരി 11: കോതമംഗലം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയാണ് തള്ളിയത്. ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.