അതിരുകാക്കുന്ന ജവാന്‍ മാത്രമല്ല കതിരുകാക്കുന്ന കര്‍ഷകന്‍ കൂടിയാണ് രാജ്യത്തിന്‍റെ നട്ടെല്ല്: എസ്.എം വൈ.എം

കട്ടപ്പന : അന്നം നല്‍കുന്ന കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന കര്‍ഷകര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എം വൈ.എം കട്ടപ്പന യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന യുവജനങ്ങളുടെ നില്‍പ്പുസമരം എസ്എംവൈഎം കാഞ്ഞിരപ്പളളി രൂപതാ ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു. അതിരുകാക്കുന്ന ജവാന്മാരുടെ ചോര മാത്രമല്ല കതിര് കാക്കുന്ന കര്‍ഷകന്‍ കൂടിയാാണ് രാജ്യത്തിന്‍റെ നട്ടെല്ല് എന്ന് ഓര്‍മ്മയിലിരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡയറക്ടര്‍ ഓര്‍മ്മപ്പെടുത്തി. 2020 ഡിസംബര്‍ 15ന് വൈകിട്ട് മൂന്നിന് കട്ടപ്പന ഗാന്ധി സ്‌ക്വയറിലായിരുന്ന നില്‍പ്പുസമരം.

കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് പ്രീണന കാര്‍ഷിക നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്.എം.വൈഎം ന്‍റെ നേതൃത്വത്തില്‍ എല്ലാ യൂണിറ്റുകളും ഒന്നിച്ചുചേര്‍ന്നത്. കര്‍ഷകന്‍ നാടിന്‍റെ നട്ടെല്ലാണ്, ആത്മാവാണ്, പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് തന്‍റെ വിയര്‍പ്പുതുളളികള്‍ ഭൂമിക്ക് സമ്മാനിച്ച് മനുഷ്യനെ ഉട്ടുന്നവനാണ് നിയമങ്ങള്‍ കഠിനമാക്കി മണ്ണിനെ പൊന്നാക്കിമാറ്റുന്ന കരങ്ങളെ തളര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കട്ടപ്പന ഫൊറോന പ്രസിഡന്‍റ് ആദര്‍ശ് കുര്യന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന നില്‍പ്പുസമരത്തില്‍ കട്ടപ്പന ഫൊറോന ഡയറക്ടര്‍ ഫാദര്‍ ആന്‍റണി കുഴുപ്പില്‍,സെക്രട്ടറി ലിന്‍സന്‍, രൂപതാ സിന്‍ഡിക്കേറ്റ് ജോമോന്‍ പൊടിപാറ , ഫൊറോനാ പ്രതിനിധികളായ തോമാച്ചന്‍ കത്തലാങ്കല്‍ ,ഫാ.ജോസ് ചവറപ്പുഴ,ഫാദര്‍ കാര്‍ലോസ് കീരഞ്ചിറ എന്നിവര്‍ നേതൃത്വം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →