ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയിംസിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. എയിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2021ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. ഇന്നലെ 15.12.2020, ചൊവ്വാഴ്ച രാവിലെ പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ മലയാളി നഴ്‌സിന് പരിക്കേറ്റിരുന്നു.
കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് സുരക്ഷാ നടപടികള്‍ ഉറപ്പാക്കുക ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹറിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അത്യാഹിത വിഭാഗം ഉള്‍പ്പടെ നന്ന സമരത്തില്‍ എയിംസിന്‍റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. കോവിഡ് കാലത്ത് രോഗികളെ പ്രതിസന്ധിയിലാക്കി നടത്തുന്ന സമരത്തെ അപലപിക്കുന്നതായി ഡയറക്ടര്‍ പ്രതികരിച്ചു. നഴ്‌സ്മാരുടെ പരാതി പരിഹരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതിന് പകരം നേരിടാന്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയാണെന്ന് യൂണിയന്‍ ആരോപിച്ചു.

