പോളിങ് ബൂത്തിന് സമീപം ഉഗ്ര ശേഷിയുള്ള 5 ബോംബുകൾ കണ്ടെത്തി

കണ്ണൂർ : പോളിങ് ബൂത്തിന് സമീപം ബോംബ് കണ്ടെത്തി. കണ്ണൂർ മുഴക്കുന്ന് പോളിംഗ് ബൂത്തിന്‍റെ 100 മീറ്റർ അകലെ നിന്നാണ് ഉഗ്രശേഷിയുള്ള 5 ബോംബുകൾ ലഭിച്ചത്. പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ കുഴിച്ചിട്ട നിലയിലാണ് പൊലീസ് ബോംബ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുഴക്കുന്നില്‍ സിപിഎം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →