ക്യാമ്പസ്‌ ഫ്രണ്ട്‌ ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ

തിരുവനന്തപുരം.: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ അറസ്റ്റ് ചെയ്‌ത ക്യാമ്പസ്‌ ഫ്രണ്ട്‌ ദേശീയ സെക്രട്ടറി റൗഫ്‌ ഷെരീഫിന്‍റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ എന്‍ഫോഴ്‌സ്‌ മെന്‍റ് ‌ ഡയറക്‌ട്രേറ്റ് ‌കണ്ടെത്തി. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്നെത്തിയതാണെന്നും കണ്ടെത്തി. ഹാഥ്രസിലേക്ക്‌ പോയ മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ധിക്ക്‌ കാപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്ക്‌ പണം നല്‍കിയത്‌ റൗഫ്‌ ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫെഴ്‌സ്‌മെന്‍റ് ‌ റിപ്പോര്‍ട്ടിലുണ്ട്‌.

റൗഫിന്‍റെ മൂന്ന്‌ അക്കൗണ്ടുകളിലൊന്നില്‍ ഒരുകോടി 35 ലക്ഷം രൂപ കണ്ടെത്തിയതില്‍ 29 ലക്ഷം രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ മാസങ്ങളിലായി വിദേശത്തുനിന്നും വന്നതാണ്‌. മറ്റൊരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 65 ലക്ഷം രൂപയില്‍ പത്തൊമ്പതരലക്ഷം രൂപയും വിദേശ ഫണ്ടാണെും കണ്ടെത്തി.
മൂന്നാമത്തെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്‌ 20 ലക്ഷം രൂപയാണ്‌. കോവിഡ്‌ കാലത്ത്‌ റൗഫിന്‍റെ അക്കൗണ്ടിലേക്ക്‌ പണം എത്തിയത്‌ ഒമാനില്‍ നിന്നാണ്‌. ഹാഥ്രറസിലേക്ക്‌ പോകാന്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്‍റെ അക്കൗണ്ടിലേക്ക്‌ പണം അയച്ചിരുന്നതും ഈ അക്കൗണ്ടില്‍ നിന്നായിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ധിക്ക്‌ കാപ്പന്‌ ഹാഥ്രറസിലേക്ക പോകാന്‍ നിര്‍ദ്ദേശം നല്‍കിയതും റൗഫ്‌ ആണ്‌. എന്നാല്‍ ചോദ്യം ചെയ്യലില്‍ അതീഖറിനെ അറിയില്ലെന്നാണ്‌ സിദ്ധിക്ക്‌ കാപ്പന്‍ പറഞ്ഞത്‌. അത്‌ കളവാണെന്നും ഇഡി റിമാന്‍ഡ് ‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി സിദ്ധിക്ക്‌ കാപ്പനെ അറിയാമെന്ന്‌ അതീഖര്‍ വെളിപ്പെടുത്തിയിരുന്നു. ഹാഥ്രസിലേക്കുളള ഇവരുടെ യാത്ര മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉദ്ദേശിച്ചുളളതായിരുന്നുവെന്നും യാത്രക്കുപിന്നില്‍ ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇഡി അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →