വയനാട് കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ ; വാഹനത്തിൽ കുടുങ്ങി ഡ്രൈവർ മരിച്ചു

വയനാട് : വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ കുടുങ്ങിയ ടിപ്പർ വാഹനത്തിൻറെ ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സിൽവസ്റ്റർ ആണ് മരണമടഞ്ഞത്. 11- 12 -2020 ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് അപകടമുണ്ടായത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

മണ്ണിടിച്ചിലിൽ പെട്ട ടിപ്പർ ലോറിയുടെ മുകളിൽ വലിയൊരു പാറ വന്ന് പതിക്കുകയായിരുന്നു. സ്ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ച് ലോറിയുടെ മുൻഭാഗം വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഇതിനു മുമ്പ് രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറി ആണ് ഇത്. പഞ്ചായത്തിന്റെ അനുമതി കിട്ടാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി വാങ്ങി പ്രവർത്തനമാരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം മൂലം വീട് ഒഴിഞ്ഞു പോകേണ്ട അവസ്ഥയിലാണ് ഇവിടത്തെ അമ്പതിലധികം കുടുംബങ്ങൾ . ക്വാറിയുടെ പ്രവർത്തനം മൂലം പല വീടുകളിലും വിള്ളൽ വീണിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →