ജമ്മു കശ്മീരില്‍ ഡി.ഡി.സി മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 37 ജില്ലാ വികസന കൗണ്‍സില്‍ (ഡി.ഡി.സി) നിയോജകമണ്ഡലങ്ങളിലായി അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇതിന് പുറമെ 58 സര്‍പഞ്ചിലും 218 ഉപ സര്‍പഞ്ച് സീറ്റുകളിലും വോട്ടെടുപ്പ് നടത്തും. കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ സ്ഥാനാര്‍ഥികളായി 30 സ്ത്രീകളടക്കം 155 പേരാണ് മത്സരരംഗത്തുള്ളത്.

ജമ്മു ഡിവിഷനില്‍ 20 ഡി.ഡി.സി നിയോജകമണ്ഡലങ്ങളിലായി 40 സ്ത്രീകളടക്കം 144 സ്ഥാനാര്‍ഥികളുമാണുള്ളത്. അഞ്ചാം ഘട്ടത്തില്‍ 125 സര്‍പഞ്ച് സീറ്റുകളില്‍ 30 സീറ്റുകള്‍ എതിരില്ലാതെ തെരഞ്ഞെടുക്കുക യായിരുന്നു. അഞ്ചാം ഘട്ടത്തില്‍ 433285 പുരുഷ വോട്ടര്‍മാരും 394234 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 827519 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ഇതില്‍ 439529 പേര്‍ ജമ്മു ഡിവിഷനില്‍ നിന്നുള്ളവരും 387990 പേര്‍ കശ്മീര്‍ ഡിവിഷനില്‍ നിന്നുള്ളവരുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →