തിരുവനന്തപുരം: അടൂര്‍ഭാസി ഫിലിം സൊസൈറ്റി ബിഗ് എഫ് എം ചാനലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ഹൃസ്വ ചലചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രി ഫീസില്ലാതെ നടത്തപ്പെടുന്ന ഇത്തവണത്തെ മേള ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോമിലാണ്. സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാല്‍ ജൂറി ചെയര്‍മാനായ മേളയില്‍ ബി.ഹരികുമാര്‍ ചെയര്‍മാനും, സെബാസ്റ്റ്യന്‍ ജോസഫ്, സജി തോമസ് എന്നിവര്‍ അംഗങ്ങളുമാണ്
മികച്ച ഹൃസ്വ ചിത്രം, സംവിധാകന്, നടി ,നടന്, ഛായാഗ്രഹകന് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങലാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. ഡിസംബര്‍ 31 ന് മുമ്പായി എന്‍ട്രികള്‍ ഡിവിഡി ഫോര്‍മാറ്റില്‍ അയക്കണം. ഐഎസ്എഫ്എഫ് 2020, അടൂര്‍ഭാസി കള്‍ച്ചറല്‍ഫോറം കാട്ടുഗണപതി ടെമ്പിളിന് സമീപം,ഉപ്പളം റോഡ് തിരുവനന്തപുരം 695 001 എന്നവിലാസത്തില്‍ ആണ് അയക്കേണ്ട്ത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9747291201, 9400332133.

