ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം വി.​ജെ ചിത്ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മരിച്ച നി​ല​യി​ല്‍

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ താ​രം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. സീരിയല്‍ താ​രം വി.​ജെ ചി​ത്ര (29) യെ​യാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍ തൂങ്ങി മ​രി​ച്ച​നിലയി​ല്‍ കണ്ടെ​ത്തി​യ​ത്.ജ​യ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന പാ​ണ്ഡ്യ​ന്‍ സ്റ്റോ​ര്‍​സ് എ​ന്ന സീരിയലി​ലെ മു​ല്ലൈ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ത​മി​ഴ് പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ ജ​ന​പ്രീ​തി​ നേടിയ സീ​രി​യ​ല്‍ ന​ടി​യാ​ണ് ചി​ത്ര. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് 9-12-2020 ബുധനാഴ്ച പു​ല​ര്‍​ച്ചെ 2.30 നാ​ണ് ചി​ത്ര ഹോ​ട്ട​ല്‍ മുറിയിലെ​ത്തി​യ​ത്. സ​ഹ​താ​രം ഹേ​മ​ന്തി​നൊ​പ്പമാണ് ചിത്ര താമസിച്ചിരുന്നത്.
റൂ​മി​ലെ​ത്തി​യ ചി​ത്ര ത​നി​ക്ക് കു​ളി​ക്ക​ണ​മെ​ന്നും ഹേ​മ​ന്തി​നോ​ടു പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പിന്നീട് വാതിൽ തുറക്കാതായപ്പോൾ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് മു​റി​യു​ടെ മ​റ്റൊ​രു താ​ക്കോ​ല്‍ വാ​ങ്ങി ഹേ​മ​ന്ത് വാ​തി​ല്‍ തു​റ​ന്നു നോക്കിയപ്പോ​ഴാ​ണ് മു​റി​യി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ ചി​ത്ര​യെ കണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍​ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെട്ടു.. സം​ഭ​വ​ത്തി​ല്‍ ന​സ്ര​ത്ത്പേ​ട്ടൈ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​​സെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →