ലക്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുപിയിലെ വസതിയില്‍ നിന്നുമാണ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. ആസാദ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച (08/12/2020) രാവിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു നടപടി.
‘ഇന്ത്യ വീണ്ടും അടിയന്തിരാവസ്ഥയിലേക്ക് പോവുകയാണ്. ഇന്ന് നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസ് എന്ന് രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു.’ ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് ഭാരത് ബന്ദ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആസാദിനെതിരെയുള്ള യുപി പോലീസ് നടപടി. അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയതായി ചൊവ്വാഴ്ച രാവിലെ ആം ആദ്മി പാർടി ആരോപിച്ചിരുന്നു.

