മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി കൊറോണ മൂലം വൈകുന്നതായി ഐഎസ്ആർഒ

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി കൊറോണ മൂലം വൈകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ.

“മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യത്തിന് ഇനിയും രണ്ടു വർഷം കാത്തിരിക്കേണ്ടി വരും ” അദ്ദേഹം പറഞ്ഞു.

ദൗത്യങ്ങളിൽ ആദ്യത്തേത് 2020 ഡിസംബറിലും രണ്ടാമത്തേത് 2021 ജൂണിലും നേരത്തേ ഷെഡ്യൂൾ ചെയ്തിരുന്നു. 2022 ൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുമുമ്പ് ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.

“ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ഉൾപ്പെടെ 2020 മധ്യത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളതായിരുന്നു. ഈ വർഷം ഇസ്‌റോ ആസൂത്രണം ചെയ്ത മറ്റ് പല വലിയ ദൗത്യങ്ങളും കൊവിഡ് മൂലം വൈകി ” അദ്ദേഹം പറഞ്ഞു.

വീട്ടിൽ നിന്നുള്ള ജോലിയിലൂടെ ബഹിരാകാശ പ്രവർത്തനം നടത്താൻ കഴിയില്ല. ഓരോ ബഹിരാകാശ എഞ്ചിനീയർമാരും ലാബുകൾ, വ്യവസായങ്ങൾ, ഇന്റഗ്രേഷൻ ഏരിയകൾ, ഫീൽഡ് എന്നിവ ലഭ്യമായിരിക്കണം. എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ടെക് അസിസ്റ്റന്റ് എന്നിവരെല്ലാം വിവിധ കേന്ദ്രങ്ങളിൽ നിന്ന് വന്ന് ഒരു വിക്ഷേപണത്തിനായി ഒരുമിച്ച് പ്രവർത്തിക്കണം. അതാണ് ഇപ്പോൾ മുടങ്ങുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം