എറണാകുളം : പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. 7-12-2020 ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് ഉറങ്ങിക്കിടന്നവർ അടുക്കളയിൽ തീ പടരുന്നത് കണ്ടത്.
കല്ലുവീട്ടിൽ കെ.വി. സാബുവിന്റെ ഉടമസ്ഥതയിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. എഡ്വിൻ ഡിക്കോത്ത എന്നയാളും മൂന്നംഗ കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന ഈ വീട്ടിൽ നിന്നും 96 വയസുള്ള സ്ത്രീ ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് ഗാന്ധിനഗർ ഫയർഫോഴ്സ് എത്തി തീ അണച്ചു. ഗ്യാസ് സിലണ്ടറിൽ നിന്ന് തീപടർന്നുവെന്നാണ് കരുതുന്നത്. ഷോർട്ട് സർക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്.

