ഹരിയാന: കോവിഡ് വാക്സിന് സ്വീകരിച്ചശേഷവും കോവിഡ് സ്ഥിരീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വാക്സിന്റെ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് ട്വീറ്റ് ചെയ്തു. ഭാരത് ബയോ ടെക്കിന്റെ ആദ്യ ട്രയല്‍ വാക്സിന് സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക കോവിഡ് സ്ഥിരീരിച്ചത്. നവംബര്‍ 20നാണ് മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.
മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് വാക്സിന്റെ കാര്യക്ഷമതയെക്കുറിച്ച വ്യാപക സംശയം ഉയരാന്‍ കാരണമായിരുന്നു. ട്രയലുകളുടെ മൂന്നാം ഘട്ടത്തിലുളള വാക്സിന് സ്വീകരിച്ച ശേഷവും രോഗം വന്നത് ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ ആന്റി ബോഡി ഉണ്ടാവുകയുളളുവെന്ന് ഡോക്ടര്‍മാര്‍ വാക്സിന് പരീക്ഷണ സമയത്ത് വിശദമാക്കിയതായും അനില്‍വിജ് ട്വീറ്റ് ചെയ്തു. ആശുപത്രിയില്‍ തനിക്ക് രോഗം ഭേതമാവുന്നുവെന്നും ട്വീറ്റില്‍ അനിരാജ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച ഭാരത് ബയോ ടെക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിശദീകരണം നല്‍കിയിരുന്നു. വാക്സിന്റെ രണ്ട് ഡോസ് എടുത്തശേഷം മാത്രമേ ഇതിന്റെ ഫലം കാണു എന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം. മന്ത്രി ഒരു ഡോസ് മാതമാണ് എടുത്തിരുന്നതെന്നും കമ്പനി നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോ വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ യുഎസിലും യുകെയിലും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലധികായി 18 രാജ്യങ്ങളില്‍ ഭാരത് ബയോടെക് തങ്ങളുടെ മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സുരക്ഷിതത്വത്തിന് തന്നെയാണ് കോവിഡ് വാക്സിന്റെ കാര്യത്തിലും ഏറ്റവും മുന്‍ തൂക്കം നല്‍കുന്നതെന്നും കമ്പനി ആവര്‍ത്തിക്കുന്നു.