മുംബൈ: കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സര്‍വീസ് നടത്തിയെന്ന് റിപ്പോർട്ട്.
മധുര-ദില്ലി വിമാനത്തില്‍ 2020 നവംബര്‍ 13 നാണ് സംഭവം നടന്നത്. തലേന്ന് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിരുന്നു. എന്നാൽ യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എയര്‍ ഇന്ത്യ വിശദീകരണം നൽകി. ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് നിഗമനം.

