കട്ടപ്പന: 55-ാം വയസ്സിൽ കന്നിവോട്ട് ചെയ്യാന്‍ തയാറെടുക്കുകയാണ് കട്ടപ്പന സ്വദേശി മാധവദാസ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതിരുന്നതാണ് ആദ്യത്തെ വോട്ട് നീണ്ടുപോകാൻ കാരണം. തനിക്ക് സ്വന്തമായി ഒരു വിലാസം ഇല്ലാതിരുന്നതുകൊണ്ടാണ് പേരു ചേർക്കാൻ വൈകിയത്. വളരെ ചെറുപ്പത്തിൽ തന്നെ ജോലിതേടി ഹൈറേഞ്ചില്‍ എത്തിയ മാധവദാസ് ഒരുവീട്ടില്‍ പണിക്ക് സ്ഥിരമായി നിൽക്കുകയായിരുന്നു.12-ാം വയസ്സിലാണ് കട്ടപ്പനയില്‍ എത്തിയത്. പിന്നീട് സ്വദേശമായ പത്തനംതിട്ടക്ക് പോയിട്ടില്ല.
ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ല എന്ന് മാധവദാസ് പറയുന്നു. വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യാനും ശ്രമിച്ചിട്ടില്ല. ഒടുവിൽ 55 വയസ്സിലാണ് വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഇദ്ദേഹം. കൈവിരലില്‍ മഷി പുരളുന്ന നിമിഷവും കാത്തിരിപ്പാണ്. പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുമ്പ് വോട്ട് ആർക്കാണെന്ന് തീരുമാനിക്കുമെന്ന് മാധവദാസ് പറഞ്ഞു.

