പാട്‌ന: ഉച്ച ഭക്ഷണത്തിനായി ഭര്‍ത്താവ് വാങ്ങികൊണ്ടുവന്ന മീന്‍ കറി ഭര്‍ത്താവും നാലുമക്കളം ചേര്‍ന്ന് കഴിച്ചുതീര്‍ത്തതില്‍ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയിലാണ് സംഭവം . കുന്ദന്‍ മന്‍ഡലിന്റെ ഭാര്യ സാറാദേവി (31) ആണ് മരിച്ചത്.
ഭാര്യയും നാലുമക്കളുമാണ് കുന്ദന്‍ മന്‍ഡലിന്റെ വീട്ടിലുളളത്. കുന്ദന്‍ വാങ്ങികൊണ്ടുവന്ന മീന്‍ ഭാര്യ സാറ കറിചെച്ചു. കുന്ദനും നാലുമക്കളും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് കറിമുഴുവന്‍ കഴിച്ചുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ സാറാദേവിക്ക് ബാക്കി വച്ചില്ല. എല്ലാവരും കഴിച്ചശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറാ ദേവിക്ക് ഒരു കഷണം പോലും ബാക്കി വെക്കാതെ കഴിച്ചതില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമായി .തങ്ങള്‍ കഴിച്ചതിന്റെ ബാക്കിയുളളത് ഭാര്യ കഴിച്ചാല്‍ മതിയെന്ന് കുന്ദന്‍ പറഞ്ഞതില്‍ മനം നൊന്ത സാറാ ദേവി ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് വിഷം കഴിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ കുന്ദന്‍ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും ചികിത്സയിലിരിക്കെ അവര്‍ മരണമടഞ്ഞു. മീനിന്റെ പേരില്‍ ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും സാറാ ഇതുവരെ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നില്ലെന്നും കുന്നന്‍ പോലീസിനോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

