അതിമാനുഷരായ സൈനികരെയുണ്ടാക്കാൻ ചൈന പരീക്ഷണങ്ങൾ തുടങ്ങിയതായി അമേരിക്കൻ രഹസ്യാന്വേഷണ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ്

വാഷിംഗ്ടൺ: അതിമാനുഷരായ ‘സൂപ്പർ’ സൈനികരെയുണ്ടാക്കാൻ ചൈന പരീക്ഷണങ്ങൾ തുടങ്ങിയതായി അമേരിക്കൻ രഹസ്യാന്വേഷണ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ്. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും അമേരിക്കയെയും ഇതര ലോകരാജ്യങ്ങളെയും മറികടക്കാനുളള തീവ്ര ശ്രമത്തിലാണ് ചൈനയെന്നും ജോൺ റാറ്റ്ക്ലിഫ് വാൾസ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

“അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും അവർ ഭീഷണിയാണ്. അതിമാനുഷരായ സൂപ്പർ സൈനികരെ സൃഷ്ടിക്കാൻ ചൈന ജൈവസാങ്കേതിക വിദ്യകൾ പരീക്ഷിച്ചു വരികയാണ്. ” റാറ്റ് ക്ലിഫ് വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →