ഞാനും ഒരു ഫെമിനിസ്റ്റാണ് , നടി രചന നാരായണൻകുട്ടി

ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകൾ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവർ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി.ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്നും ‘കേരളകൗമുദി ഫ്‌ളാഷ് മൂവീസി’ന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു:

​’പെ​ൺ​കു​ട്ടി​ക​ളെ​ ​ബോ​ൾ​ഡ് ​ആ​ക്കി​ ​മാ​റ്റ​ണം.​ ​എ​ന്റെ​ ​വീ​ട്ടി​ൽ​ ​ചേ​ട്ട​ൻ​ ​പു​റ​ത്തു​പോ​യി​ ​വൈ​കി​ ​വ​ന്നാ​ൽ​ ​അ​ത് ​പ്ര​ശ്‌​ന​മാ​യി​ ​കാ​ണാ​ത്ത​വ​ർ​ ​ഞാ​ൻ​ ​ ഇ​ത്തി​രി​ ​ ​വൈ​കി​യാ​ൽ​ ​ആ​ധി​യാ​യി​ ​ടെ​ൻ​ഷ​നാ​യി​ ​വ​ഴ​ക്കാ​യി.​ ​അ​താ​യി​രു​ന്നു​ ​എ​ന്റെ​ ​ചെ​റു​പ്പ​ത്തി​ലേ​ ​അ​വ​സ്ഥ.​ ​അ​വ​രെ​ ​കു​റ്റം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല​ ​അ​വ​ർ​ ​ന​മ്മു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​കാ​ണി​ക്കു​ന്ന​ ​ശ്രദ്ധയാ​ണ് ​അ​തെ​ല്ലാം.​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് ​മു​പ്പ​ത്തി​യേ​ഴ് ​വ​യ​സാ​യി​. ഇ​ത്തി​രി​ ​ഒ​ന്ന് ​വൈ​കി​യാ​ൽ​ ​അ​മ്മ​യെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​ടെ​ൻ​ഷ​നാ​വും.​’-നടി പറഞ്ഞു.

താനും ഒരു ഫെമിനിസ്റ്റ് തന്നെയാണെന്നും രചന വ്യക്തമാക്കി. സമത്വം വേണ്ടത് തന്നെയാണ്. ഓരോ കുടുംബത്തിലും മാതാപിതാക്കൾ ആൺകുട്ടികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെൺകുട്ടികൾക്കും കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന അഭിപ്രായപ്പെട്ടു.

‘എ​ന്റെ​ ​ചേ​ട്ട​ന്റെ​ ​മ​ക​ൾ​ ​ഇ​പ്പോ​ൾ​ ​വ​ള​ർ​ന്നു​ ​വ​രു​ന്നു​ണ്ട് .​ ​അ​വ​ളോ​ട് ​ഒ​ന്നും​ ​അ​രു​തെ​ന്ന് ​പ​റ​ഞ്ഞ​ല്ല​ അവളെ വളർത്തുന്നത് എന്നും ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു​ ​മ​ന​സി​ലാക്കി ബോൾഡ് ​ആ​ക്കി​യാ​ണ് ​വ​ള​ർ​ത്തു​ന്ന​ത് എന്നും താരം പറഞ്ഞു .

എ​ന്റെ​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​ഞാ​ൻ​ ​അ​നു​ഭ​വി​ച്ച​തൊ​ന്നും​ ​അ​വ​ളെ​ക്കൊ​ണ്ട് ​അനുഭവി​ക്കാ​ൻ​ ​ഞാ​ൻ​ ​സ​മ്മ​തി​ക്കി​ല്ല.​ ​സ്ത്രീ​ക​ൾ​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഇ​പ്പോ​ൾ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​വ​രു​ന്നു​ണ്ട് .​അ​തൊ​രു​ ​പ്ര​തീ​ക്ഷ​യാ​ണ്.’- രചന പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →