സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്നതായി ലഭിച്ചിട്ടുളള പരതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്ഥാനാര്‍ത്ഥികള്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതും സ്ഥാനാര്‍ത്ഥികളായ ആശാ വര്‍ക്കര്‍മാര്‍ മരുന്ന് വിതരണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാമെന്ന് കമ്മീഷന്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇതിന് പകരം സംവിധാനം ഒരുക്കുന്നതിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →