ന്യൂ ഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ് പരിഹരിക്കുന്നതിനായി ഓപ്ഷൻ-1 അംഗീകരിച്ചതായി ഛത്തീസ്ഗഡ് സർക്കാർ അറിയിച്ചു. ഓപ്ഷൻ-1 നെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ 27 ആയി. ജാർഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും, നിയമനിർമ്മാണസഭ നിലവിലുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങളും ഓപ്ഷൻ-1 അംഗീകരിച്ചിട്ടുണ്ട്.
ഓപ്ഷൻ-1 തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവ്, പ്രത്യേക വായ്പയെടുക്കൽ പദ്ധതിയിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2020 ഒക്ടോബർ 23 മുതൽ പ്രത്യേക ജാലക സംവിധാനം പ്രവർത്തനക്ഷമമായി. ഓപ്ഷൻ-1 തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും, കേന്ദ്ര സർക്കാർ ഇതിനോടകം 30,000 കോടി രൂപ കടമെടുത്ത് അഞ്ച് തവണകളായി കൈമാറിക്കഴിഞ്ഞു. പ്രത്യേക ജാലക സംവിധാനത്തിലൂടെ കടമെടുത്ത തുക 2020 ഒക്ടോബർ 23, 2020 നവംബർ 2, 2020 നവംബർ 9, 2020 നവംബർ 23, 2020 ഡിസംബർ 1 തിയതികളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 2% എന്ന കേന്ദ്ര സർക്കാർ അനുവദിച്ച അധിക കടമെടുപ്പ് പരിധിക്കുള്ളിൽ നിന്ന് കൊണ്ട് അവസാന ഗഡുവായ 0.50% വായ്പ നേടാനും, ഓപ്ഷൻ-1 തെരെഞ്ഞടുക്കുന്ന സംസ്ഥാനങ്ങൾക്ക് നിരുപാധികമായ അനുമതി ലഭിക്കും. പ്രത്യേക ജാലകം വഴിയുള്ള 1.1 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണിത്.