രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗബാധിതരുടെ 4.5% ന് താഴേക്ക്

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4,22,943 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 4.44% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 40,726 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ നിന്ന് 5,701 പേര്‍ കുറയാന്‍ ഇത് കാരണമാക്കി. കഴിഞ്ഞ ആറു ദിവസമായി പ്രതിദിന രോഗമുക്തി പ്രതിദിന രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതലാണ്.

രോഗമുക്തി നിരക്ക് 94.11 ശതമാനമായി വര്‍ധിച്ചു. ആകെ രോഗമുക്തര്‍ 89,73,373 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 85,50,430 ആയി.

പുതുതായി രോഗമുക്തരായവരുടെ 77.64 % പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 5,924 പേരും, ഡല്‍ഹിയില്‍ 5,329 പേരും, മഹാരാഷ്ട്രയില്‍ 3,796 പേരും രോഗമുക്തരായി.

പുതിയ രോഗബാധിതരുടെ 75.5% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.  കേരളത്തിലാണ് കൂടുതല്‍ – 6,316 പേര്‍. ഡല്‍ഹിയില്‍ 3,944 പേര്‍ക്കും, മഹാരാഷ്ട്രിയില്‍ 3,350 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 79.28% പത്ത് സംസ്ഥാനങ്ങൾ‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 111 (21.10%), ഡല്‍ഹിയില്‍ 82, പശ്ചിമ ബംഗാളില്‍ 51 എന്നിങ്ങനെയാണ് മരണസംഖ്യ.

Share
അഭിപ്രായം എഴുതാം