കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താരതമ്യേന മെച്ചപ്പെട്ടത്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ കേരളത്തിലെ കോവിഡു പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ മെച്ചപ്പെട്ട രീതിയിലാണ് നടക്കുന്നതെന്ന് തൃശൂർ കൊവിഡ് നിയന്ത്രണ സെല്ലിൻ്റെ ചുമതല വഹിക്കുന്ന മെഡിക്കൽ ഓഫീസർ ഡോ യു. ആർ. രാഹുൽ അഭിപ്രായപ്പെട്ടു.

എന്നാൽ, മാസ്ക് ഉപയോഗിക്കുന്ന കാര്യത്തിൽ അൽപ്പം ജാഗ്രത  കുറവുണ്ടായിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ത്രിതല ചികിത്സാ രീതിയാണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ, കൂടുതൽ മുൻകരുതൽ നടപടികളുടെ ആവശ്യകത എന്ന വിഷയത്തിൽ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റും ഒല്ലുക്കര ഐ. സി. ഡീ. എസുമായി ചേർന്നു നടത്തിയ വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യപിക്കുന്നത് കോവിഡ് പ്രതിരോധം വർദ്ധിപ്പിക്കും എന്നത് വെറും അബദ്ധധാരണയാണെന്ന് ഡോ. രാഹുൽ പറഞ്ഞു. അത് ആരോഗ്യത്തിനു അത്യന്തം ഹാനികരം ആണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊവിഡിന് ശേഷമുള്ള ചികിത്സയ്ക്ക് കൊവിഡാനന്തര ക്ലിനിക്കുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

രോഗ ലക്ഷണങ്ങൾ ഉളളവർ നിർബന്ധമായും ടെസ്റ്റ് ചെയ്തിരിക്കണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൊവിഡ് വന്ന് ഭേദമായ രോഗികളെ ഒറ്റപ്പെടുത്തുന്ന രീതി ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന പെരുമാറ്റ രീതി അല്ലെന്ന് അദ്ദേഹം പറഞ്ഞു.


ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചികിത്സാ രീതികൾ ഉപയോഗിക്കരുതെന്ന് ഡോ. രാഹുൽ നിർദ്ദേശിച്ചു. എഴുപതോളം അംഗൺവാടി ടീച്ചർമാരും അമ്മമാരും പങ്കെടുത്തു. സംശയങ്ങൾക്ക് ഡോ. രാഹുൽ വിശദമായ മറുപടി നൽകി.ഐ. സി. ഡീ .എസ്. ചൈൽഡ് development പ്രോജക്ട് ഓഫീസർ Sheeba L Nalpat, ഫീൽഡ് ഔട്ട് റീച്ച് ബ്യുറോ അസിസ്റ്റൻറ് ഡയറക്ടർ ജോർജ് മാത്യൂ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് അംജിത് ഷേർ എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →