സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അപാകത ,പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പനിയ്ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പനി​ക്ക് (പി​ഡ​ബ്ല്യുസി) ഐ​ടി വ​കു​പ്പി​ന്‍റെ വി​ല​ക്ക്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​ന​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏർപ്പെടുത്തിയത്.

സ്പെ​യ്സ് പാ​ര്‍​ക്കി​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​രാ​യി സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് പി​ഡ​ബ്ല്യുസി ആ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മ​റ്റു പ​ശ്ചാ​ത്ത​ല വി​വ​രം പ​രി​ശോ​ധി​ക്കേ​ണ്ട​ത് പി​ഡ​ബ്ല്യുസി ആ​ണ്.

നിയമന കാര്യത്തിൽ പി​ഡ​ബ്ല്യുസിക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ഐ​ടി വ​കു​പ്പി​ന്‍റെ കണ്ടെത്തല്‍. പി​ഡ​ബ്ല്യുസി ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഐ​ടി വ​കു​പ്പി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും പി​ഡ​ബ്ല്യുസിയെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഐടി വകുപ്പ് കമ്പനിയെ വിലക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →