അമ്മയുടെ സ്നേഹത്തിന് പകരം അമ്മയുടെ സ്നേഹം മാത്രമാണെന്ന് തെളിയിച്ചിരിക്കുന്നു ഈ അമ്മയെലി

തിരുവനന്തപുരം: ഒരു എലിയും അതിന്റെ കുഞ്ഞും ഒരു പാമ്പുമാണ് കഥാപാത്രങ്ങളായുള്ള 48 സെക്കൻ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. മാതൃസ്നേഹത്തിന്റെ മഹനീയത തെളിയിക്കുന്ന ഈ വീഡിയോയിൽ തന്റെ കുഞ്ഞിനെ വായിലാക്കിയ പാമ്പിനോട് മല്ലിടുന്ന എലിയെ ആണ് കാണുന്നത്.

കുഞ്ഞിനെ വായിലാക്കി കടന്നുകളയാൻ ശ്രമിക്കുമ്പോള്‍ പാമ്പിനെ വിടാതെ എലി ആക്രമിക്കുകയാണ്. തുടര്‍ന്ന് സഹിക്കെട്ട് കുഞ്ഞിനെ ഉപേക്ഷിച്ച് പാമ്പ് പായുന്നതും വീഡിയോയില്‍ കാണാം. എന്നിട്ടും അമ്മയെലി വിടാതെ പാമ്പിനെ പിന്തുടർന്ന് കുറ്റിക്കാട്ടിലേക്ക് പോവുകയായിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുക ളുമായി രംഗത്തെത്തുകയും ചെയ്തു. കുഞ്ഞിനോടുള്ള ഒരു അമ്മയുടെ സ്നേഹമാണിത് എന്നാണ് ആളുകളുടെ അഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →