ശ്രീനഗര്‍: തീവ്രവാദ ബന്ധം ആരോപിച്ച് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത പി.ഡി.പി നേതാവ് വാഹീദ് പരയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹിസ്ബുള്‍ മുജാഹിദീ തീവ്രവാദികളെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കശ്മീരില്‍ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അറസ്റ്റ്. സ്ഥാനാർത്ഥിയായി പരയും നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു
പരയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് തീവ്രവാദികളുമായുള്ള ബന്ധം കണ്ടെത്തിയെന്നാണ് എന്‍.ഐ.എ ആരോപിച്ചു. 26-11-2011 വ്യാഴാഴ്ച പരയെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് പ്രകാരം ജമ്മു കശ്മീരിലെത്തിച്ചു

