ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരിയില്‍ പാകിസ്താന്‍ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു.
നായിക് പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ്
രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ ഉണ്ടായ പാക് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ച പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുള്ള പാക് വെടിവെയ്പ്പിൽ
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു

